സ്വര്‍ണവില വര്‍ധിച്ചു

പവന് 1,440 രൂപ വര്‍ധിച്ച് 1,11,080 രൂപയായി

Update: 2026-04-01 04:53 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 180 രൂപ വര്‍ധിച്ച് 13,885 രൂപയും, പവന് 1,440 രൂപ വര്‍ധിച്ച് 1,11,080 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,410 രൂപയും പവന് 91,280 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4,683 ആയി ഉയര്‍ന്നു. വ്യാപാരം നടക്കുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കും. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍. ആഗോള വിപണിയിലും വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം കേരളത്തില്‍ പ്രകടമാകും. ഡോളര്‍ സൂചിക താഴ്ന്നിട്ടുണ്ട്. രൂപയുടെ മൂല്യവും കുറഞ്ഞു.

Tags: