സ്വര്‍ണവില വര്‍ധിച്ചു

പവന് 120 രൂപ വര്‍ധിച്ച് 1,06,120 രൂപയായി

Update: 2026-03-27 05:16 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 13,265 രൂപയും, പവന് 120 രൂപ വര്‍ധിച്ച് 1,06,120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,905 രൂപയും പവന് 87,240 രൂപയുമാണ് ഇന്നത്തെ വിപണിവില. വെള്ളി വിലയിലും വ്യത്യാസമുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വര്‍ണ വില കുറഞ്ഞ്. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,250 രൂപയും, പവന് 2,200 രൂപ കുറഞ്ഞ് 1,06,000 രൂപയുമായിരുന്നു ഇന്നലെ ഉച്ചയ്ക്ക്. ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയും, പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയുമായിരുന്നു. ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണര്‍വുണ്ടായതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കിയതെന്നാണ് വിപണി വിദഗ്ധരുടെ വിശകലനം.

Tags: