കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 14,540 രൂപയും, പവന് 880 രൂപ വര്‍ധിച്ച് 1,16,320 രൂപയുമായി. തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് രണ്ട് തവണയായി കുറഞ്ഞിരുന്നത്. രാവിലെ സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയും, പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപയുമായിരുന്നു. ഉച്ചക്ക് ഗ്രാമിന് 160 രൂപ കുറഞ്ഞ് 14,430 രൂപയും, പവന് 1,280 രൂപ കുറഞ്ഞ് 1,15,440 രൂപയുമായിരുന്നു വില. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനങ്ങള്‍ പുറത്തുവരാനിരിക്കെ അമേരിക്കന്‍ ഡോളര്‍ ചാഞ്ചാട്ടത്തിലാണ്. ഇതാണ് വില ഉയരാന്‍ കാരണം.