കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,930 രൂപയും, പവന് 480 രൂപ കുറഞ്ഞ് 1,19,440 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയും, പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയുമായിരുന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപയും, പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച വൈകീട്ട് സ്വര്‍ണം ഗ്രാമിന് 220 രൂപ കുറഞ്ഞ് 15,365 രൂപയും, പവന് 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585 രൂപയും, പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയുമായിരുന്നു.
ഇന്നലെയും ഇന്നും വില കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ രണ്ട് തവണ സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചയിടത്താണ് വിപണിയില്‍ വില കുറയുന്നത്. രാജ്യാന്തരവില ഔണ്‍സിന് 5,180 ഡോളര്‍ നിലവാരത്തില്‍ നിന്ന് 5,150ലേക്ക് താഴ്ന്നതും യുഎസ് ഡോളറിന്റെ കരുത്ത് അല്‍പം ചോര്‍ന്നതും രൂപ നില മെച്ചപ്പെടുത്തിയതും സ്വര്‍ണവില കുറയാന്‍ സഹായിച്ചു.