സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

പവന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയായി

Update: 2026-03-12 06:40 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയും, പവന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണം പവന് 680 രൂപ വര്‍ധിച്ച് 1,19,760 രൂപയായിരുന്നു, എന്നാല്‍ വൈകീട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 14,970 രൂപയുമായിരുന്നു. വൈകുന്നേരത്തോടെ ഗ്രാമിന് 55 രൂപ കുറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലേക്കും പ്രതിഫലിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിനു പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Tags: