കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,975 രൂപയും, പവന് 280 രൂപ കുറഞ്ഞ് 1,11,800 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവന് 1,12,080 രൂപയായിരുന്നു വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ചലനങ്ങള്‍ തന്നെയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.