തുടര്‍ച്ചയായി അഞ്ചാം ദിവസവും സ്വര്‍ണവില താഴോട്ട്

പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി

Update: 2026-03-06 05:09 GMT

കൊച്ചി: തുടര്‍ച്ചയായി അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയും, പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയാണ് രേഖപ്പെടുത്തിയത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിയുകയായിരുന്നു. അന്താരാഷ്ട്ര ഓഹരിവിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതും ഡോളര്‍ ശക്തിപ്പെട്ടതുമെല്ലാം സ്വര്‍ണവിലയെ താഴോട്ട് വലിച്ചു. ആഗോളവിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,128 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔണ്‍സിന് 84.19 ഡോളര്‍ എന്ന നിലയിലുമാണ്.

ഇന്നലെ ഉച്ചയ്ക്ക് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,930 രൂപയും, പവന് 480 രൂപ കുറഞ്ഞ് 1,19,440 രൂപയുമായിരുന്നു. ഇന്നലെ രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയും, പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയുമായിരുന്നു. ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപയും, പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച വൈകീട്ട് സ്വര്‍ണം ഗ്രാമിന് 220 രൂപ കുറഞ്ഞ് 15,365 രൂപയും, പവന് 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585 രൂപയും, പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയുമായിരുന്നു.

Tags: