കൊച്ചി: സര്‍വകാല റെക്കോഡിലെത്തിയ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 1,200 രൂപയുടെ ഇടിവ്. രാവിലെ പവന് 94,360 രൂപയായിരുന്ന വിലയാണ് ഉച്ചയ്ക്ക് 93,160 രൂപയായി താഴ്ന്നത്. രാവിലെ സ്വര്‍ണം ഗ്രാമിന് 11,795 രുപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം 150 രൂപ കുറഞ്ഞ് 11,645 രൂപയായി താഴ്ന്നു.
ചൊവ്വാഴ്ച രാവിലെയാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. പവന് 2,400 രൂപയും ഗ്രാമിന് 300 രൂപയുടെയും വര്‍ധനവാണ് രാവിലെ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.