കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് രാവിലെയും ഉച്ചക്കും പവന് 400 രൂപ വീതമാണ് വര്‍ധിച്ചത്. ഉച്ചക്കു ശേഷം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,865 രൂപയും. പവന് 400 വര്‍ധിച്ച് 94,920 രൂപയുമായി. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് രാവിലെ സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയും, ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്നു വില. ഗ്രാമിന് 11,765 രൂപയുമായിരുന്നു.
ഇന്നലെ മൂന്നു തവണയാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായത്. വൈകീട്ട് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 11,765 രൂപയിലെത്തി. പവന് 960 രൂപ വര്‍ധിച്ച് 94,120 രൂപയായിരുന്നു. ചൊവ്വാഴ്ച രാവിലെ പവന് 2,400 രൂപ വര്‍ധിച്ച് 94,360 രൂപയെന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. എന്നാല്‍, ഉച്ചയോടെ പവന് 1,200 രൂപ കുറഞ്ഞ് 93,160 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 11,795 രൂപയില്‍ നിന്ന് 11,645 രൂപയിലെത്തുകയായിരുന്നു. എന്നാല്‍, വൈകുന്നേരം വീണ്ടും വില ഉയര്‍ന്ന് പവന് 960 രൂപ വര്‍ധിച്ച് 94,120 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ ഒരുലക്ഷത്തിലേറെ ചെലവുവരും.
18 കാരറ്റ് സ്വര്‍ണവും റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,760 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7,590 രൂപയാണ് വില. ഒമ്പതു കാരറ്റിന് 4,900 രൂപയായി. വെള്ളിവിലയും എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില.