സ്വര്‍ണവില; പവന് 90,000 കടന്നു

പവന് 90,320 രൂപയായി

Update: 2025-10-08 04:49 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 കടന്ന് പുതിയ റെക്കോഡിലെത്തി. 22 കാരറ്റ്(916) സ്വര്‍ണത്തിന് ബുധനാഴ്ച ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,290 രൂപയും. പവന് 840 രൂപ വര്‍ധിച്ച് 90,320 രൂപയിലുമെത്തി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്ര ഉയരുന്നത്. ഈ കുതിപ്പ് തുടര്‍ന്നാല്‍ പവന് ഒരു ലക്ഷം രൂപയിലെത്താന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല.

ഇന്നലെ സ്വര്‍ണം പവന് 920 രൂപ വര്‍ധിച്ച് 89,480 രൂപയായിരുന്നു. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയുമായിരുന്നു. സെപ്റ്റംബര്‍ 28ന് സ്വര്‍ണം ഗ്രാമിന് 10,585 രൂപയായിരുന്നത് പത്തുദിവസത്തിനിടെ 705 രൂപ വര്‍ധിച്ച് 11,290ലെത്തി. പത്തുദിവസത്തിനിടെ പവന് 5,640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയടക്കം ഒരുലക്ഷം രൂപ നല്‍കേണ്ടിവരും.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ഇതാദ്യമായി 4,000 ഡോളര്‍ പിന്നിട്ട് 4,020 ഡോളറായി. ഈ വര്‍ഷം തുടക്കത്തില്‍ 2,500 ഡോളറായിരുന്നു. യുഎസിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് പിന്നില്‍.

Tags: