കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയും, പവന് 2,120 രൂപ വര്‍ധിച്ച് 1,14,840 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 285 രൂപയും, ഒരു കിലോ വെള്ളിക്ക് 5,000 രൂപ വര്‍ധിച്ച് 2,85,000 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വര്‍ധിക്കുകയായിരുന്നു. ഉച്ചയ്ക്ക് സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 14,090 രൂപയും, പവന് 1,000 രൂപ വര്‍ധിച്ച് 1,12,720 രൂപയുമായിരുന്നു. രാവിലെ സ്വര്‍ണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായിരുന്നു വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് സ്വര്‍ണം പവന് വില ആദ്യമായി ലക്ഷം കടന്നത്.