സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
പവന് 1,400 രൂപ വര്‍ധിച്ച് 1,06,840 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 13,355 രൂപയും, പവന് 1,400 രൂപ വര്‍ധിച്ച് 1,06,840 രൂപയുമായി. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡാണ് തിരുത്തിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയുണ്ടായി.