സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
പവന് 400 രൂപ വര്‍ധിച്ച് 91,120 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 22 കാരറ്റ്(916)സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,390 രൂപയായി. പവന് 400 രൂപ വര്‍ധിച്ച് 91,120 രൂപയാണ് ഇന്നത്തെ വില. എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ 91,040 രൂപയാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
വെള്ളിയാഴ്ച രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവില ഉച്ചതിരിഞ്ഞ് വീണ്ടും വര്‍ധിച്ചിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയും. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയുമായിരുന്നു. ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപ വര്‍ധിച്ച് 11,340 രൂപയായി. പവന് 1,040 രൂപ വര്‍ധിച്ച് 90,720 രൂപക്കാണ് വില്‍പ്പന നടന്നത്.
വ്യാഴാഴ്ച സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,380 രൂപയായിരുന്നു വില. പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയുമായിരുന്നു. ബുധനാഴ്ച സ്വര്‍ണവില 90,000 രൂപ പിന്നിട്ടിരുന്നു. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,290 രൂപയും. പവന് 840 രൂപ വര്‍ധിച്ച് 90,320 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയിലെത്തിയിരുന്നു. പവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയായിരുന്നു വില.