സ്വര്‍ണവിലയില്‍ ഇടിവ്

പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയായി

Update: 2025-10-10 05:06 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് സ്വര്‍ണം ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയും പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയുമായി. ഇസ്രായേല്‍-ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം.

ഇന്നലെ സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,380 രൂപയായിരുന്നു വില. പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയുമായിരുന്നു. ബുധനാഴ്ച സ്വര്‍ണവില 90,000 രൂപ പിന്നിട്ടിരുന്നു. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,290 രൂപയും. പവന് 840 രൂപ വര്‍ധിച്ച് 90,320 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയിലെത്തി. പവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയായിരുന്നു. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്ര ഉയര്‍ന്നിരുന്നത്.

Tags: