സ്വര്‍ണവില വീണ്ടും കുറഞ്ഞു

പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി

Update: 2025-10-28 04:41 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയും, പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയുമായി. ഇന്നലെ വൈകീട്ട് സ്വര്‍ണം ഗ്രാമിന് 110 രൂപ കുറഞ്ഞ് 11,300 രൂപയും, പവന് 880 രൂപ കുറഞ്ഞ് 90,400 രൂപയുമായിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായിരുന്നു. പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയായിരുന്നു വില. ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്. ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,515 രൂപയായിരുന്നു വില. പവന് 920 രൂപ വര്‍ധിച്ച് 92,120 രൂപയായിരുന്നു അന്നത്തെ വില.

Tags: