സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു
പവന് 5,600 രൂപ വര്‍ധിച്ച് 1,05,080 രൂപയായി
കൊച്ചി: സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു. ഇറാനെ അഞ്ചു ദിവസത്തേക്ക് ആക്രമിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ വന്‍ കുതിപ്പ് നടത്തി സ്വര്‍ണവില. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി വന്‍ ഇടിവ് നേരിട്ട സ്വര്‍ണവില വൈകീട്ടോടെ വര്‍ധിക്കുകയായിരുന്നു. സ്വര്‍ണം ഗ്രാമിന് 500 രൂപ വര്‍ധിച്ച് 13,135 രൂപയും, പവന് 5,600 രൂപ വര്‍ധിച്ച് 1,05,080 രൂപയുമായി.
ഇന്ന് ഉച്ചയ്ക്ക് സ്വര്‍ണം ഗ്രാമിന് 400 രൂപ കുറഞ്ഞ് 12,435 രൂപയും, പവന് 3,200 രൂപ കുറഞ്ഞ് 99,480 രൂപയുമായിരുന്നു. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 545 രൂപ കുറഞ്ഞ് 12,835 രൂപയും, പവന് 4,360 രൂപ കുറഞ്ഞ് 1,02,680 രൂപയുമായിരുന്നു വില. ഇന്ന് ഒറ്റദിവസം ഗ്രാമിന് 945 രൂപയും പവന് 7,560 രൂപയുമാണ് കുറഞ്ഞത്. ജനുവരി നാലിന് ശേഷം ആദ്യമായാണ് വില ലക്ഷത്തില്‍ താഴ്ന്നത്.
അഞ്ചു ദിവസം ഇറാനെ ആക്രമിക്കില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. പിന്നീട് തുടര്‍ച്ചയായി വിലയിടിയുകയായിരുന്നു.