വീണ്ടും ലക്ഷം കടന്ന് സ്വര്‍ണവില
പവന് 1,160 രൂപ വര്‍ധിച്ച് 1,00,760 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു. സ്വര്‍ണം ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയും, പവന് 1,160 രൂപ വര്‍ധിച്ച് 1,00,760 രൂപയായി. 2026ല്‍ ഇതാദ്യമായാണ് സ്വര്‍ണവില ലക്ഷം കടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയും, പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയുമായിരുന്നു. വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 12,485 രൂപയും, പവന് 840 രൂപ വര്‍ധിച്ച് 99,880 രൂപയായിരുന്നു വില.