സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് വിലയില്‍

Update: 2025-12-12 09:57 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് രാവിലെയുള്ള വര്‍ധനയ്ക്ക് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില വീണ്ടും കുതിച്ചുയര്‍ന്നു. രാവിലെ ഗ്രാമിന് 175 രൂപ വര്‍ധിച്ച് 12,160 രൂപയായ സ്വര്‍ണവില, ഉച്ചയ്ക്ക് ഗ്രാമിന് 50 രൂപ കൂടി 12,210 രൂപയും പവന് 400 രൂപ കൂടി 97,680 രൂപയുമായി. ഇതോടെ ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയിരുന്ന മുന്‍ റെക്കോര്‍ഡ് നിരക്കായ 97,360 രൂപ ഭേദിക്കപ്പെട്ടു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10,040 രൂപയും പവന് 80,320 രൂപയും ആയി. 14 കാരറ്റ് സ്വര്‍ണവില 30 രൂപ ഉയര്‍ന്ന് ഗ്രാമിന് 7,820 രൂപയും പവന് 62,560 രൂപയും രേഖപ്പെടുത്തി.

ആഗോള വിപണിയിലും സ്വര്‍ണവില ഉയര്‍ന്ന നില തുടരുകയാണ്. ട്രോയ് ഔണ്‍സിന് 22.27 ഡോളര്‍ വര്‍ധിച്ച് വില 4,302.4 ഡോളറായി. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ മൂല്യം ശക്തമായ ഉയര്‍ച്ച രേഖപ്പെടുത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറിലും 2.1 ശതമാനത്തിന്റെ വര്‍ധനയോടെ ഔണ്‍സിന് 4,333.50 ഡോളറാണ് പുതിയ നിരക്ക്. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ഇടിയുന്നത് വരും ദിവസങ്ങളിലെ സ്വര്‍ണവിലയെയും സ്വാധീനിക്കാമെന്നാണ് വിലയിരുത്തല്‍.

Tags: