റെക്കോര്‍ഡുകള്‍ കടന്ന് സ്വര്‍ണവില

Update: 2026-01-13 05:31 GMT

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ കടന്ന് സ്വര്‍ണവില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,065 രൂപയും പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 10,840 രൂപയായി. വെള്ളി വില ഗ്രാമിന് അഞ്ചു രൂപ കൂടി 275 രൂപയായി.

ആഗോളവിപണിയിലും സ്വര്‍ണത്തിന് വില കുതിച്ചുയരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,597.39 ഡോളറായി. 88.19 ഡോളറാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. 1.96 ശതമാനമാണ് വര്‍ധന. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4,605.86 ഡോളറായി കുറഞ്ഞു.

Tags: