കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 105 രൂപ കൂടി 12,875 രൂപയും പവന് 840 രൂപ കൂടി 1,03,000 രൂപയുമായി. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 56 ഡോളര്‍ ഉയര്‍ന്ന് 4,509.2 ഡോളറിലെത്തി. 1.28 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെ സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനഘടകങ്ങളിലൊന്ന്. യുക്രെയ്ന്‍-റഷ്യ യുദ്ധം തുടരുന്നതും വെനിസ്വേലയിലെ യുഎസ് ആക്രമണവും പ്രസിഡന്റിനെ ബന്ദിയാക്കിയും ഗ്രീന്‍ലാന്‍ഡ് പിിച്ചടക്കാനുള്ള യുഎസ് നീക്കവും ഇറാനിലെ സംഘര്‍ഷങ്ങളുമാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങള്‍.