കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 65 രൂപ കൂടി 12,715 രൂപയും പവന് 520 രൂപ കൂടി 1,01,720 രൂപയുമായി. 18 കാരറ്റിന് 50 രൂപ കൂടി 10,555 രൂപയായി. ഇന്നത്തെ വില അനുസരിച്ച് ഒരു പവന് 10 ശതമാനം പണിക്കൂലിയും നികുതിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുകളും ചേര്‍ത്ത് 1,16,000 രൂപയെങ്കിലും നല്‍കണം.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 13.47 ഡോളര്‍ വര്‍ധിച്ച് 4,465.7 ഡോളറായി. 0.30 ശതമാനമാണ് വര്‍ധന.