സ്വര്‍ണവില ഇടിഞ്ഞു

Update: 2026-03-14 06:41 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയും പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയുമായി.

ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം.

Tags: