സ്വര്‍ണവില വര്‍ധിച്ചു

Update: 2026-04-16 05:03 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 14,260 രൂപയും പവന് 160 രൂപ കൂടി 1,14,080 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,668 രൂപയും പവന് 93,344 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളി വിലയില്‍ മാറ്റമില്ല.

അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 25 ഡോളര്‍ കൂടി. 0.52 ശതമാനം വര്‍ധിച്ച് 4,826.53 ഡോളറാണ് നിലവിലെ വില.

Tags: