സ്വര്‍ണവില വര്‍ധിച്ചു

Update: 2026-04-03 07:18 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 180 രൂപ വര്‍ധിച്ച് 13,835 രൂപയും പവന് 1,440 രൂപ വര്‍ധിച്ച് 1,10,680 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,320 രൂപയും പവന് 90,560 രൂപയുമായി.

അന്താരാഷ്ട്രവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഇന്ന് നേരിയ തോതില്‍ മെച്ചപ്പെട്ടു. 0.51 ശതമാനം ഉയര്‍ന്ന് 4,676.4 ഡോളറാണ് ട്രോയ് ഔണ്‍സ് വില. 23.77 ഡോളറാണ് വര്‍ധിച്ചത്. ഇന്നലെ സ്‌പോട്ട് ഗോള്‍ഡിന് 166.04 ഡോളര്‍ ഇടിഞ്ഞ് 4,619.35 ഡോളറായിരുന്നു ട്രോയ് ഔണ്‍സ് വില. 3.47 ശതമാനമാണ് ഇടിഞ്ഞത്.

Tags: