സ്വര്‍ണവില ഇടിഞ്ഞു

Update: 2026-03-26 06:57 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയും പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,017 രൂപയും പവന് 88,136 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം.

Tags: