സ്വര്‍ണവില ഇടിഞ്ഞു

Update: 2026-03-16 06:57 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയും പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപയുമായി.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. ഒരു പവന് 1,26,920 രൂപയായിരുന്നു വില. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. പവന് വില ഒരു ലക്ഷത്തിനും താഴേക്ക് പോകുമെന്നാണ് വിലയിരുത്തല്‍.

Tags: