കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 11,070 രൂപയായി ഉയര്‍ന്നു. പവന് 1,000 രൂപ വര്‍ധിച്ച് 88,560 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,100 രൂപയും 14 കാരറ്റിന്റേത് 7,100 രൂപയായും ഉയര്‍ന്നു. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുകയാണ്. ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 87,560 രൂപയായിരുന്നു വില. ഗ്രാമിന് 10,945 രൂപയും.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ സ്വര്‍ണവില 2,726 ശതമാനമാണ് വര്‍ധിച്ചത്. 2000 മാര്‍ച്ച് 31ന് ഒരു പവന്‍ സ്വര്‍ണത്തിന് 3,212 രൂപയായിരുന്നു വില. ആഗോളവിപണിയില്‍ ആദ്യമായി സ്വര്‍ണവില ഔണ്‍സിന് 3,900 ഡോളര്‍ പിന്നിട്ടു. 3,922 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യത സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.