കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. രാവിലെ റെക്കോഡിലെത്തിയ സ്വര്‍ണ വില ഉച്ചക്കു ശേഷം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 10,715 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 85,720 രൂപയുമായി. ഇതോടെ സ്വര്‍ണവില വീണ്ടും പുതിയ സര്‍വകാല റെക്കോര്‍ഡിലെത്തി.
ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 10,670 രൂപയായിരുന്നു വില. പവന് 85,360 രൂപയുമായിരുന്നു. തിങ്കളാഴ്ച ആഗോള വിപണിയിലും സ്വര്‍ണം സര്‍വകാല റെക്കോഡിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 10,585 രൂപയും പവന് 84,680 രൂപയുമായിരുന്നു വില. പണിക്കൂലിയും മറ്റും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഒരു ലക്ഷം രൂപ വിലവരും. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത.