കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. സ്വര്‍ണവില ഉച്ചക്കു ശേഷം വീണ്ടും വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,605 രൂപയായി. പവന് 84,840 രൂപയിലെത്തി. രാവിലെ പവന് 83,840 രൂപയായിരുന്നു വില. രാവിലെ സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10,480 രൂപയായിരുന്നു. പവന് 920 രൂപ വര്‍ധിച്ച് 83,840 രൂപയുമായിരുന്നു വില. ഇതോടെ സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസവും രണ്ടുതവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു. രാവിലെ പവന് 340 രൂപ വര്‍ധിച്ച് 82,560ലെത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം പവന് 360 രൂപ വര്‍ധിച്ച് 82,920 രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80,000 രൂപ കടന്നത്. ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്.