കൊച്ചി: രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. റെക്കോര്‍ഡ് ഉയരത്തിലെത്തിയതായിരുന്നു സ്വര്‍ണവില. ഇന്ന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 10,490 രൂപയും പവന് 680 രൂപ കുറഞ്ഞ് 83,920 രൂപയുമായി.
രണ്ടുദിവസം തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില രണ്ടുദിവസമായി കുറയുകയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയും. പവന് 240 രൂപ കുറഞ്ഞ് 84,600 രൂപയുമായിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാലുതവണയാണ് സ്വര്‍ണവില വര്‍ധിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. രാവിലെ 83,840 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ആയിരം രൂപ വര്‍ധിച്ച് 84,840 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചയും രണ്ടുതവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു. രാവിലെ പവന് 340 രൂപ വര്‍ധിച്ച് 82,560 ലെത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം പവന് 360 രൂപ വര്‍ധിച്ച് 82,920 രൂപയുമായിരുന്നു വില.