സ്വര്‍ണവില കുറഞ്ഞു

Update: 2026-03-18 06:10 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,831 രൂപയും പവന് 200 രൂപ കുറഞ്ഞ് 94,648 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ സ്വര്‍ണവിലയില്‍ രണ്ടുതവണയാണ് മാറ്റമുണ്ടായത്. രാവിലെ പവന് 880 രൂപ കൂടി 1,16,320 രൂപയായെങ്കിലും ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,15,920 രൂപയിലേക്ക് താഴ്ന്നു. തിങ്കളാഴ്ച ഗ്രാമിന് 14,430 രൂപയും പവന് 1,15,440 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5,000 ഡോളറിന് താഴെയാണ് വില. 10.84 ഡോളര്‍ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.

Tags: