ഉച്ചകഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്

Update: 2025-09-30 13:41 GMT

കൊച്ചി: രാവിലെ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണവിലയില്‍ ഉച്ചക്കുശേഷം നേരിയ കുറവ്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 10,765 രൂപയും. പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 130 രൂപ വര്‍ധിച്ചിരുന്നു. പവന് 1,040 രൂപ ഉയര്‍ന്ന് 86,760 രൂപയിലെത്തിയിരുന്നു.

ഇന്നലെ സ്വര്‍ണവില രണ്ടുതവണ വര്‍ധിച്ചിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ വര്‍ധിച്ച് 85,360 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്കുശേഷം ഗ്രാമിന് 45രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതോടെ പവന് 85,720 രൂപയായിരുന്നു വില. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 2,080 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. സ്വര്‍ണവില വരുംദിവസങ്ങളിലും വലിയ രീതിയില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: