കൊച്ചി: തുടര്‍ച്ചയായി വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയും. പവന് 240 രൂപ കുറഞ്ഞ് 84,600 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലുതവണയാണ് സ്വര്‍ണവില വര്‍ധിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 83,840 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ആയിരം രൂപ വര്‍ധിച്ച് 84,840 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചയും രണ്ടുതവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു. രാവിലെ പവന് 340 രൂപ വര്‍ധിച്ച് 82,560 ലെത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം പവന് 360 രൂപ വര്‍ധിച്ച് 82,920 രൂപയുമായിരുന്നു വില.
സെപ്തംബര്‍ 9നാണ് സംസ്ഥാനത്തെ സ്വര്‍ണവില 80,000 പിന്നിട്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.