കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

Update: 2026-01-14 06:37 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കൂടി 13,165 രൂപയും പവന് 800 രൂപ കൂടി 1,05,320 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി 10,820 രൂപയായി. വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285 രൂപയിലെത്തി.

ഇറാനിലും വെനിസ്വേലയിലും അമേരിക്ക ഇടപെടുന്നതും ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് 25 ശതമാനം പുതിയ താരിഫ് പ്രഖ്യാപിച്ചതും അടക്കമുള്ള ആഗോള രാഷ്ട്രീയസാഹചര്യങ്ങളാണ് സ്വര്‍ണവില ഉയര്‍ത്തുന്ന പ്രധാനഘടകം. ആഗോളവിപണിയിലും സ്വര്‍ണത്തിന് വില കുതിച്ചുയരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,628.82 ഡോളറായി. 23.62 ഡോളറാണ് ഒറ്റയടിക്ക് കൂടിയത്.

Tags: