കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 10,200 രൂപയിലെത്തി. പവന് 560 രൂപ വര്‍ധിച്ച് 81,600 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
കഴിഞ്ഞ ബുധനാഴ്ച 81,040 രൂപയായിരുന്നു സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8375 രൂപയിലെത്തി. വെള്ളി വിലയിലും നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണവില ഉയരുന്നത്.