കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയായി. സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 82,080 രൂപയിലെത്തിയ ശേഷമാണ് വിലകുറഞ്ഞ് തുടങ്ങിയത്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞു. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ കാരണം.