കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണം പവന് 80,000 കടന്നു. പവന് ആയിരം രൂപ വര്‍ധിച്ച് 80,880 രൂപയായി. ഒരുദിവസം കൊണ്ട് ആയിരം രൂപയാണ് കൂടിയത്. ഗ്രാമിന് 10,000 പിന്നിട്ടു. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി. കഴിഞ്ഞ ദിവസം 9,985 രൂപയായിരുന്നു ഗ്രാമിന്റെ വില. സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു, ഉച്ചയ്ക്കുശേഷം 50 രൂപ വര്‍ധിച്ചിരുന്നു.
2022 ഡിസംബര്‍ 29ന് ഗ്രാമിന് 5,005 രൂപയും പവന് 40,040 രൂപയുമായിരുന്നു വില. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം സ്വര്‍ണ വില 10,000 രൂപ കടന്നിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയവും, ഭൗമരാഷ്ട്ര സംഘര്‍ഷങ്ങളും വില വര്‍ധനവിനു കാരണമായിട്ടുണ്ട്.