കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 82,000 രൂപ കടന്നു. സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 10,280 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ വര്‍ധിച്ച് 82,240 രൂപയായി ഉയര്‍ന്നു. എക്കാലത്തേയും ഉയര്‍ന്ന വില ഈ മാസം 16നായിരുന്നു. പവന് 82,080 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍ അന്നത്തെ വിലയാണ് ഇന്ന് മറികടന്നിരിക്കുന്നത്.
18കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8440 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. ആഗോള സാമ്പത്തിക സാഹചര്യങ്ങളാവും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം ഗ്രാമിന് 15 രൂപവര്‍ധിച്ച് 10,205 രൂപയായിരുന്നു വില. പവന് 120 രൂപ വര്‍ധിച്ച് 81,640 രൂപയായിരുന്നു വില. എന്നാല്‍, ആഗോളവിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല.