ഓഹരിവിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സ് 1,800 പോയന്റ് ഉയര്‍ന്നു

Update: 2026-04-01 06:50 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിക്കാനിടയുണ്ടെന്ന സൂചനകള്‍ക്ക് പിന്നാലെ ഓഹരിവിപണിയില്‍ ശക്തമായ ഉയര്‍ച്ച. സെന്‍സെക്‌സ് 1,800 പോയന്റിലധികം ഉയര്‍ന്ന് 73,771.29ലും നിഫ്റ്റി 500 പോയന്റിലധികം നേട്ടത്തോടെ 22,880ലും എത്തി.

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കാമെന്ന റിപോര്‍ട്ടുകളാണ് വിപണിക്ക് ഉണര്‍വ് നല്‍കിയത്. ബാങ്കിങ്, ധനകാര്യം, ഐടി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നഷ്ടം നേരിട്ടിരുന്ന ഈ മേഖലകള്‍ ഇപ്പോള്‍ ശക്തമായി തിരിച്ചുകയറിയിരിക്കുകയാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ഓഹരികളാണ് സൂചികകളെ ഉയര്‍ത്താന്‍ നിര്‍ണായക പങ്കുവഹിച്ചത്.

Tags: