ദുബായ് : ഈ വർഷത്തെ ദുബായ് ഗ്ലോബൽ വില്ലേജിൻ്റെ സീസൺ തിയ്യതി 2025 ഒക്ടോബർ 15 മുതൽ 2026 മെയ് 10 വരെയാണന്ന് പ്രഖ്യാപിച്ചു. വിനോദസഞ്ചാരികളുടെയും ഷോപ്പിംഗ് പ്രിയരുടെയും പറുദീസയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. മുപ്പതാമത് വർഷമായതിനാൽ കൂടുതൽ ആകർഷണങ്ങളും അത്ഭുതങ്ങളും ഇത്തവണ ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രതീക്ഷിക്കാം . അര ലക്ഷത്തോളം കലാ - സാംസ്കാരിക പരിപാടികളും, സ്റ്റേജ് ഷോകളും, നൂറുകണക്കിന് വിവിധ തരം ഭക്ഷണശാലകളും റൈഡറുകളും ഉണ്ടാവും. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞവർഷം 25 മുതൽ 30 ദിർഹം വരെയായിരുന്നു പ്രവേശന നിരക്ക് .മൂന്നു വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവർക്കാണ് ടിക്കറ്റ് ആവശ്യം. പരിപാടി മാറ്റ് കൂട്ടാൻ ഇത്തവണയും വെടിക്കെട്ട് ,കരിമരുന്ന് പ്രയോഗം ,വിവിധ രാജ്യങ്ങളിലെ പുതുവർഷ പിറവി ആഘോഷം, എന്നിവയെല്ലാം ഗ്ലോബൽ വില്ലേജിൽ ഉണ്ടാകും .