സാമ്പത്തിക ശാസ്ത്ര നൊബേല്‍ വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവര്‍ക്ക്

Update: 2018-10-08 10:48 GMT


സ്‌റ്റോക്ക് ഹോം: സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവര്‍ക്ക്. സമ്പദ് വ്യവസ്ഥകള്‍ക്ക് എങ്ങിനെ സുസ്ഥിരമായി വളരാം എന്നത് സംബന്ധിച്ചുള്ള സംഭാവനകളുടെ പേരിലാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
യേല്‍ സര്‍വകലാശാലയിലെ പ്രഫസറായ നോര്‍ദോസ് കാലാവസ്ഥാ സാമ്പത്തിക ശാസ്ത്രരംഗത്തെ ഗവേഷണങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നുള്ള റോമര്‍ ലോകത്തിന് എങ്ങിനെ സുസ്ഥിര വികസനം സാധ്യമാക്കാം എന്നത് സംബന്ധിച്ച സിദ്ധാന്തത്തിന്റെ വക്താവാണ്.

Similar News