മലപ്പുറത്ത് പട്ടി ഇറച്ചി നല്‍കി ആളുകളെ പറ്റിച്ച് വേട്ടസംഘം

Update: 2018-09-28 04:46 GMT
കാളികാവ്: മലപ്പുറം കാളികാവില്‍ മാനിറച്ചിയാണെന്ന് പറഞ്ഞ് ആളുകള്‍ക്ക് പട്ടി ഇറച്ചി നല്‍കിയെന്ന് ആരോപണം. ഇറച്ചി വേവാന്‍ കൂടുതല്‍ സമയം എടുക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പട്ടികളുടെ തലകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് ആളുകള്‍ക്ക് നല്‍കിയത് പട്ടിയിറച്ചിയാവാമെന്ന കണ്ടെത്തലിന് കാരണം.



പട്ടിയിറച്ചി കഴിച്ച പലരും ആശുപത്രികളിലാണെന്നാണ് വിവരം. മാനിനെ വേട്ടയാടുന്നതും കഴിക്കുന്നതും കുറ്റകരമായതിനാല്‍ ആളുകള്‍ പരാതി നല്‍കാതെയിരിക്കുകയാണ്.സംഭവത്തെക്കുറിച്ച് പോലിസും വനം വന്യജീവി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.