മാളയില്‍ സ്ത്രീകളെ ആക്രമിച്ച പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു

കവര്‍ച്ചാ ശ്രമമായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പോലിസ് പറഞ്ഞു.

Update: 2022-01-16 17:26 GMT

മാള: മാളയില്‍ സ്ത്രീകളെ അക്രമിച്ച സംഭവങ്ങളില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സുനില്‍ ഭവനം സൂരജ് (23), പത്തനംതിട്ട സുരഭി ഭവനം കാര്‍ത്തിക് (23) എന്നിവരെയാണ് മാള പോലിസ് കസ്റ്റഡിയിലെടുത്തത്.

സിസിടിവി കാമറ വഴി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. അന്നമനടയില്‍ നിന്ന് വിവാഹം കഴിച്ചയാളാണ് പ്രതികളില്‍ ഒരാള്‍. കവര്‍ച്ചാ ശ്രമമായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പോലിസ് പറഞ്ഞു. അക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ മാല കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും പോലിസ് പറഞ്ഞു. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.