നെന്മാറ സജിത വധക്കേസ്; ചെന്താമരക്കുള്ള ശിക്ഷാവിധി ഇന്ന്

Update: 2025-10-14 02:25 GMT

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ ചെന്താമരക്കുള്ള ശിക്ഷാവിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജാണ് വിധി പറയുക. അയല്‍വാസിയായിരുന്ന സജിതയെ 2019 ആഗസ്റ്റ് 31ന് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയപ്പോഴാണ് ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.

Tags: