അങ്കണവാടിയില്‍ നിന്നുംലഭിച്ച പോഷകാഹാരക്കിറ്റില്‍ പുഴുക്കള്‍; ഗര്‍ഭിണിക്ക് ദേഹാസ്വാസ്ഥ്യം

Update: 2022-06-19 05:29 GMT

വാഴക്കാട്: അങ്കണവാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കി വരുന്ന പോഷകാഹാരക്കിറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി.വാഴക്കാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മുണ്ടുമുഴി ചിറ്റാരിക്കുന്നുമ്മല്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത കിറ്റിലാണ് പുഴുവിനെ കണ്ടത്.ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തി പരിശോധന നടത്തി.

മുണ്ടുമുഴി പറശ്ശേരി മുബഷീറിന്റെ ഭാര്യ നജ തസ്‌നിക്ക് ജൂണ്‍ ഒമ്പതിനാണ് കിറ്റ് ലഭിച്ചത്.ഭക്ഷ്യധാന്യം പാചകം ചെയ്ത് കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പുഴുക്കള്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നജയെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News