എട്ടു മാസമായി മുടങ്ങി കിടന്ന കുടിവെള്ള പദ്ധതി എസ്ഡിപിഐ ഇടപെടലില്‍ നടപടിയായി

Update: 2022-07-02 05:37 GMT

അരീക്കോട്: കിഴുപറമ്പ് അമ്മച്ചി കണ്ടംപ്രദേശത്ത് എട്ടു മാസമായി മുടങ്ങി കിടന്ന കുടിവെള്ള പദ്ധതി എസ്ഡിപിഐ ഇടപെടലില്‍ നടപടിയായി.എസ്ഡിപിഐ വാട്ടര്‍ അതോറിറ്റി പരാതി സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറ്റകുറ്റപണി വേഗത്തില്‍ തീര്‍ത്ത് കുടിവെള്ളത്തിന് സൗകര്യമൊരുക്കി നല്‍കുകയായിരുന്നു.

കീഴുപറമ്പ് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ തൃക്കളയൂര്‍ അമ്മച്ചിക്കണ്ടം ഭാഗത്ത് പത്തോളം കുടുംബങ്ങള്‍ക്ക്എട്ട് മാസത്തോളമായി കുടിവെള്ളംവെള്ളം മുടങ്ങി കിടക്കുകയായിരുന്നു.വാര്‍ഡ് മെമ്പറുള്‍പ്പെടെയുള്ളവരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയാകാത്തതിനെ തുടര്‍ന്ന് പരിസരവാസികളായ നിസാര്‍ ബാബു എസ്ഡിപിഐ പ്രവര്‍ത്തകരെ സമീപ്പിക്കുകയായിരുന്നു.എസ്ഡിപിഐ കീഴുപറമ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ കെ ഷാഹുല്‍ ഹമീദാണ് വാട്ടര്‍ അതോറിറ്റി പരാതി സെല്ലില്‍ പരാതി നല്‍കിയത്.



Tags: