സഹകരണ പെന്‍ഷന്‍ പദ്ധതിയിലെ നിര്‍ത്തലാക്കിയ ക്ഷാമബത്ത ഉടന്‍ പുനസ്ഥാപിക്കണം: കെസിപിഒ

സംസ്ഥാന സെക്രട്ടറി മുസ്തഫ പാക്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹനീഫ മൂന്നിയൂര്‍ അധ്യക്ഷനായി.

Update: 2022-01-11 11:12 GMT

പരപ്പനങ്ങാടി: സഹകരണ പെന്‍ഷന്‍ പദ്ധതിയിലെ നിര്‍ത്തലാക്കിയ ക്ഷാമബത്ത ഉടന്‍ പുനസ്ഥാപിക്കണമെന്നും സഹകരണ വകുപ്പിലെ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമബത്ത ആനുകൂല്യങ്ങള്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ പേരില്‍ റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നും തിരൂരങ്ങാടി താലൂക്ക് കേരളാ കോ-ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി മുസ്തഫ പാക്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹനീഫ മൂന്നിയൂര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി ബാപ്പുട്ടി, ജില്ലാ സെക്രട്ടറി എ ടി ഷൗക്കത്തലി, അബ്ദുല്‍ സലാം തിരൂര്‍ക്കാട്, എ കുട്ടിക്കമ്മു, കെ പി പി തങ്ങള്‍, എ അഹമ്മദുണ്ണി, ഹംസ മമ്പുറം, പാക്കട സൈതു വേങ്ങര, കെ വി അബ്ദുല്ല, കെ ഹംസ നഹ, കെ പി ഉഷ, യു സി അബൂബക്കര്‍ പ്രസംഗിച്ചു.

പുതിയ താലൂക് കമ്മിറ്റി ഭാരവാഹികളായി എ അഹമ്മദുണ്ണി (പ്രസിഡന്റ്), പാക്കട സൈതു വേങ്ങര, ചൊക്ലി ഇസ്മായില്‍, അബ്ദുല്‍ അസീസ് വെളിമുക്ക് (വൈസ് പ്രസിഡന്റ്), ഹംസ മമ്പുറം (ജനറല്‍ സെക്രട്ടറി), കെ വി അബ്ദുല്ല, കുഞ്ഞിമുഹമ്മദ് ഊരാഗം, കെ പി ഉഷ (ജോ. സെക്രട്ടറി), പി മുസ്തഫ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. ഹനീഫ മൂന്നിയൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags:    

Similar News