പരപ്പനങ്ങാടി: ആനങ്ങാടിനിന്നും കടലില്‍ പോയ വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന 20 പേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരിക്ക്ഗുരുതരമല്ല. ആനങ്ങാടിയില്‍ നിന്നും കടലില്‍ പോയ അല്‍ഹുദായെന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. 23 പേര് ജോലിയെടുക്കുന്ന വള്ളം ശക്തമായ തിരമാലയില്‍ ആടിയുലഞ്ഞ് പരപ്പനങ്ങാടി സദ്ദാംബീച്ചില്‍ മറിയുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്നെത്തിയ മല്‍സ്യബന്ധന വള്ളങ്ങളും ബോട്ടുകളുമെത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ആനങ്ങാടി സ്വദേശികളായ ഫവാസ്, ശംസീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.