യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു

Update: 2022-08-09 08:08 GMT
താനൂര്‍:യൂത്ത് കോണ്‍ഗ്രസ് താനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.താനൂര്‍ ബസ്റ്റാന്റ് ഗാന്ധി സ്മാരകത്തിന് സമീപം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീര്‍ പാറയില്‍ പതാക ഉയര്‍ത്തി.

യൂത്ത് കോണ്‍ഗ്രസ് താനൂര്‍ മണ്ഡലം പ്രസിഡന്റ് അഫിയാസ് ടി പിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കോട്ടില്‍ അര്‍മാന്‍, മങ്ങാടന്‍ അലവികുട്ടി, കോട്ടില്‍ കോയാക്ക എന്നിവരെ ആദരിച്ചു.വി പി ശശി, അനില്‍ തലപ്പളളി,സി പി സക്കീര്‍ ,കെ എം റഫീഖ്, മശ്ഹൂദ്, ജമീര്‍, ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.


Similar News