എസ്ഡിപിഐ ജനസേവന കേന്ദ്രം മൂന്നാം വാര്‍ഷികവും കുടിവെള്ള പദ്ധതി ഉദ്ഘാടനവും

വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ കുടിവെള്ള പദ്ധതി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ഖാജാ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും.

Update: 2019-01-12 14:10 GMT

നീലേശ്വരം: എസ്ഡിപിഐ നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ കീഴിലുള്ള തൈക്കടപ്പുറം ജനസേവന കേന്ദ്രം മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ. വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ കുടിവെള്ള പദ്ധതി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ഖാജാ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും.

രാത്രി 7ന് സീ റോഡ് പരിസരത്ത് എന്‍ പി അബ്ദുള്‍ കരീം ഹാജി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം ഖാജാഹുസൈന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ഡോ. സി ടി സുലൈമാന്‍, വിമന്‍ ഇന്ത്യ മൂവ്മന്റ് സംസ്ഥാന ട്രഷറര്‍ മഞ്ചുഷ മാവിലാടം, എം വി ഷൗക്കത്തലി, എ അബ്ദുല്‍ അസീസ് ഹാജി, റഫീഖ് പറമ്പത്ത്, മുഹ്‌സിന്‍ പറമ്പത്ത്, അബ്ദുള്‍ റഹ്മാന്‍ മൗലവി സംബന്ധിക്കും. വിദ്യാഭ്യാസ, സംസ്‌കാരിക മേഖലകളില്‍ നാടിന്റെ അഭിമാനമായി മാറിയ ഡോ. ഷാനിബ മുനീര്‍, അബൂസാലി മാസ്റ്റര്‍, ആതിര എസ്, ചഷന്യ ഇ കെ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

Tags: